EPL 2022 European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാനിബാൾ മെജ്ബ്രിയെ ബിർമിംഗ്ഹാം സിറ്റിക്ക് വായ്പയില്‍ നൽകി

August 30, 2022

മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാനിബാൾ മെജ്ബ്രിയെ ബിർമിംഗ്ഹാം സിറ്റിക്ക് വായ്പയില്‍ നൽകി

ഹാനിബാൾ മെജ്ബ്രി ബിർമിംഗ്ഹാം സിറ്റിയിലേക്ക് ലോണില്‍ പോയെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.2022-23 കാമ്പെയ്‌ൻ താരം ഇനി ചാമ്പ്യൻഷിപ്പ് ടീമിനൊപ്പം ചിലവഴിച്ചേക്കും.അദ്ദേഹം ചൊവ്വാഴ്ച നോർവിച്ച് സിറ്റിയുമായുള്ള പോരാട്ടത്തിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.താരം വരാന്‍ പോകുന്ന സീസണുകളില്‍ യുണൈറ്റഡിന് വലിയൊരു മുതല്‍കൂട്ട് ആകുമെന്ന് വിശ്വസിക്കുന്ന മാനേജ്മെന്റ് താരത്തിന്‍റെ    ബിർമിംഗ്ഹാം സിറ്റിയില്‍ ഉള്ള പ്രകടനവും വളര്‍ച്ചയും സൂക്ഷ്മമായി നിരീക്ഷിച്ചേക്കും.

കൗമാരക്കാരൻ 2019-ൽ മൊണാക്കോയിൽ നിന്ന് റെഡ് ഡെവിൾസിൽ ചേർന്നു, കഴിഞ്ഞ ടേമില്‍ താരം രണ്ടു മത്സരങ്ങളില്‍ യുണൈറ്റഡിന് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്.ഹാനിബാൾ മാൻ യുണൈറ്റഡ് സ്ക്വാഡിനൊപ്പം അവരുടെ പ്രീ-സീസൺ പര്യടനത്തിൽ തായ്‌ലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു.റയോ വല്ലെക്കാനോയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ആണ് അദ്ദേഹം അവസാനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്സി അണിഞ്ഞത്.

 

 

Leave a comment