എഡിസണ് കവാനിക്ക് വേണ്ടി വലൻസിയ – റിയൽ സോസിഡാഡ് പോരാട്ടം
വലൻസിയയും റയൽ സോസിഡാഡും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിൻസൺ കവാനിയെ സ്വന്തമാക്കാനുള്ള മത്സരത്തിലാണ്.കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു ഫ്രീ ഏജന്റ് ആണ്.വിയാറിയൽ, ബൊക്ക ജൂനിയേഴ്സ് എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചു.കൂടാതെ നീസ് നല്കിയ ഓഫര്‍ താരം നിരസിച്ചിരുന്നു എന്ന വാര്‍ത്തയും വന്നിരുന്നു.
ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ഇപ്പോള്‍ ചിത്രത്തില്‍ ഉള്ളത് വലൻസിയയും റയൽ സോസിഡാഡും മാത്രമാണ്.ഉടന്‍ തന്നെ താരം ഒരു തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ലാ ലിഗയിലേക്ക് മാറുന്നതിന് വലെൻസിയ കവാനിക്ക് പ്രതിവർഷം 2 മില്യൺ വേതനം ആയി നല്കാന് തയ്യാറാണ്.ഡീല്‍ ഏകദേശം പൂര്‍ത്തിയാവും എന്ന അവസ്ഥയില്‍ നില്ക്കുമ്പോള് ആണ് റയൽ സോസിഡാഡ് വിട്ട് അലക്സാണ്ടർ ഇസാക്ക് ന്യൂകാസിൽ യുണൈറ്റഡിലേക്ക് പോയത്.ആ ഒരു വിടവില്‍ നല്ലൊരു സ്ട്രൈക്കറെ കൊണ്ടുവരാന്‍ ആണ് സോസിഡാഡ് ശ്രമിക്കുന്നത്.നിലവില്‍ താരം രണ്ടു പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി വരുകയാണ്.






































