തുടർച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരമായി മാറി ലിസാൻഡ്രോ മാർട്ടിനെസ്.
പ്രീമിയർ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. 55-ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടുവാൻ ടെൻ ഹാഗിനും സംഘത്തിനും കഴിഞ്ഞു. ഈ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അർജൻ്റീനയുടെ സെൻ്റർ ബാക്ക് താരമായ ലിസാൻഡ്രോ മാർട്ടിനെസ് ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് കളിയിൽ മാർട്ടിനെസ് പുറത്തെടുത്തത്. പ്രതിരോധത്തിലെ മണ്ടത്തരങ്ങൾ കാരണം വലഞ്ഞിരുന്ന യുണൈറ്റഡിന് മാർട്ടിനെസിൻ്റെ പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മാർട്ടിനസിനൊപ്പം വരാനെയും മികച്ച പ്രകടനമാണ് ഈ രണ്ട് മത്സരങ്ങളിലും പുറത്തെടുത്തത്.
Lisandro Martines vs Southampton
100% ground duels won
100% successful dribbling
48 passes
7 dangerous away
5/5 areal dules won
4 interceptions
ഇന്നത്തെ കളിയിലെ മാർട്ടിനെസിൻ്റെ പ്രകടനമാണിത്. ആദ്യ 2 മത്സരങ്ങളിൽ തോറ്റുകൊണ്ട് വൻ വിമർശനങ്ങൾ ആണ് ടെൻഹാഗും സംഘവും ഏറ്റുവാങ്ങിയത്. എന്നാൽ ലിവർപൂളിനും സതാംപ്ടണിനും എതിരെയുള്ള വിജയത്തോടെ ആരാധകരുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം നൽകുവാൻ ടെൻഹാഗിനായി. കൂടെ മാർട്ടിനെസ് എന്ന വൻമതിലിനെ ടീമിലെത്തിക്കുക കൂടി ചെയ്തതോടെ ഇതുവരെ ഇല്ലാത്ത കളിയാണ് പ്രതിരോധത്തിൽ യുണൈറ്റഡ് പുറത്തെടുക്കുന്നത്. സെപ്റ്റംബർ 2 ന് ലെസ്റ്റർ സിറ്റിക്കെതിരെയാണ് യുണൈറ്റഡിൻ്റെ അടുത്ത മത്സരം. ഈ കളിയിൽ ഇതേ മികവ് പുറത്തെടുക്കുവാൻ മാർട്ടിനെസിനും കൂട്ടർക്കും സാധിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.






































