ബാഴ്സലോണയിൽ നിന്ന് ലോണിൽ റേസിംഗ് സാന്റാൻഡറിലേക്ക് മടങ്ങുന്നതിന്റെ വക്കില്‍ പാബ്ലോ ടോറെ
ബാഴ്സലോണയിൽ നിന്ന് സീസൺ അവസാനം വരെ ലോണിൽ റേസിംഗ് സാന്റാൻഡറിലേക്ക് മടങ്ങാൻ പാബ്ലോ ടോറെ.യുവതാരം റേസിംഗിൽ നിന്ന് ബാഴ്സയിലേക്ക് വന്നെങ്കിലും ആദ്യ ഇലവനില്‍ ഇടം നേടാന്‍ താരത്തിനു കഴിയാത്ത പക്ഷം കൂടുതല്‍ ഗെയിം ടൈം ലഭിക്കാനുള്ള ദൗത്യമാണ് ഈ നീക്കത്തിന് പിന്നില്‍.
ലാ ലിഗയിൽ നിന്നുള്ള നിരവധി ക്ലബ്ബുകൾ താരത്തിന്റെ സേവനം ലഭിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട് എങ്കിലും തന്റെ മുന്‍ ക്ലബിന് വേണ്ടി കളിക്കാന്‍ ആണ് ടോറെ ഇഷ്ട്ടപ്പെടുന്നത്.പ്രീ-സീസണിലുടനീളം ടോറെ സാവിയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ വിജയം നേടി എങ്കിലും മധ്യനിരയില്‍ സെർജിയോ ബുസ്ക്വെറ്റ്സ്, പെഡ്രി, ഗവി, ഫ്രെങ്കി ഡി ജോങ്, ഫ്രാങ്ക് കെസ്സി, മിറാലം പിജാനിക്, സെർജി റോബർട്ടോ എനിവരെ മറികടന്നു ആദ്യ ടീമില്‍ ഇടം നേടുക എന്നത് അസാധ്യമാണ്.ടീം മാനെജ്മെന്റ് താരം ബാഴ്സക്ക് വേണ്ടി ഭാവിയില്‍ ഒരു മികച്ച മുതല്‍കൂട്ട് ആകും എന്നുള്ള അഭിപ്രായത്തില്‍ തന്നെ ആണ്.അതിനാല്‍ ഒരു സീസണിനു ശേഷം താരം കൂടുതല്‍ അനുഭവങ്ങള്‍ നേടി വരുക എന്നത് അവര്‍ക്കും നല്ല ഓരോപ്ഷന്‍ ആണ്.






































