ലീഡ്സ് യുണൈറ്റഡ് വിങ്ങർ ഡാനിയൽ ജെയിംസിന്റെ ട്രാന്‍സ്ഫര്‍ ടോട്ടൻഹാം ഹോട്സ്പറിന്റെ പരിഗണനയില്‍
ലീഡ്സ് യുണൈറ്റഡ് വിങ്ങർ ഡാനിയൽ ജെയിംസിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പർ ആലോചിക്കുന്നതായി റിപ്പോർട്ട്.24-കാരൻ കഴിഞ്ഞ സീസണില്‍ 35 മത്സരങ്ങളിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിരുന്നു. താരം കഴിഞ്ഞ സീസണിനു മുന്നോടിയായ സമ്മറില്‍ യുണൈറ്റഡില്‍ നിന്നും ലീഡ്സിലേക്ക് മാറുകയായിരുന്നു.പുതിയ സീസണിലെ ലീഡ്സിന്റെ മൂന്ന് പ്രീമിയര്‍ മത്സരങ്ങളില്‍ രണ്ടിലും വെയിൽസ് ഇന്റർനാഷണൽ താരം ഇടം നേടിയിരുന്നു.
താരത്തിന്റെ പ്രകടനത്തില്‍ ആക്രിഷ്ട്ടന് ആയ ജെസ്സി മാർഷ് കഴിഞ്ഞ സമ്മറില്‍ താരത്തിനെ ടീമില്‍ ചേര്‍ത്തു.കരാറിൽ ജെയിംസിന് ഇനിയും നാല് വർഷം ബാക്കിയുണ്ട്, എന്നാൽ മുൻ സ്വാൻസീ സിറ്റി വിംഗറിനായുള്ള ഒരു ഡീല്‍ എത്രയും പെട്ടെന്ന് പരിഗണിക്കാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ ക്ലബ്.20 മില്യൺ യൂറോ ഓപ്ഷനുള്ള ഒരു പ്രാരംഭ ലോൺ ഡീലിൽ ജെയിംസിനെ എടുക്കാൻ സ്പർസിന് താൽപ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.എന്നാൽ ഈ സമ്മറില്‍ തന്നെ പണം മുൻകൂറായി സ്വീകരിക്കാൻ ആണ് ലീഡ്സിന് താല്പര്യം.വലൻസിയ നോട്ടം ഇട്ടിരിക്കുന്ന ബ്രയാൻ ഗില്ലിന് പകരക്കാരനായാണ് ജെയിംസിനെ ടോട്ടന്‍ഹാം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.






































