ജൈമി വാർഡി 2024 വരെ ലെസ്റ്ററില്‍ തുടരും
ഇംഗ്ലീഷ് സ്ട്രൈക്കര്‍ ജൈമി വാർഡി പുതിയ കരാർ ഒപ്പിട്ടതായി ലെസ്റ്റർ സിറ്റി അറിയിച്ചു. ലെസ്റ്ററിനൊപ്പം ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന കാലയളവിനിടയിൽ, 387 മത്സരങ്ങളിൽ നിന്നായി 164 ഗോളുകളും 64 അസിസ്റ്റുകളും 35-കാരൻ ക്ലബിന് സംഭാവന ചെയ്തിട്ടുണ്ട്.തന്റെ കരാറില്‍ പന്ത്രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ഒരു കരാര്‍ പുതുക്കലിന് താരം തയ്യാര്‍ ആവില്ല എന്നായിരുന്നു കരുതുയിരുന്നത്, എന്നാല്‍ എല്ലാ കിംവധന്തികള്‍ക്കും അവസാനിപ്പിച്ച് കൊണ്ട് 2024 വരെ താരം ലെസ്റ്റര്‍ സിറ്റിയില്‍ തുടരും.
കെലെച്ചി ഇഹിയാനാച്ചോ, പാറ്റ്സൺ ഡാക്ക എന്നിവരിൽ നിന്നുള്ള മത്സരം ഉണ്ടായിരുന്നിട്ടും, സീസണിലെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്കുള്ള ലെസ്റ്ററിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ വാർഡി തന്റെ സ്ഥാനം നിലനിർത്തിയിരുന്നു.സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ സ്ട്രൈക്കറേ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനാല്‍ വാര്‍ഡി ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മാറും എന്ന അഭ്യൂഹം വളരെ ശക്തമായിരുന്നു.35 വയസ്സുള്ള താരം ലെസ്റ്ററിന്റെ 2015 – 16 സീസണിലെ കിരീടം നേടിയ സ്വപ്ന ടീമിലെ പ്രധാന അങ്കം ആയിരുന്നു.






































