മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജെയിംസ് ഗാർണറെ സൈന്‍ ചെയ്യാനുള്ള റേസില്‍ സതാംട്ടന് മുന്നില്‍
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ജെയിംസ് ഗാർണറെ സൈൻ ചെയ്യുന്ന റേസില്‍ സതാംപ്ടണ് മേല്‍ക്കൈ.ഇംഗ്ലണ്ട് അണ്ടർ 21 ഇന്റർനാഷണല്‍ താരത്തിനെ നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ പറഞ്ഞുവിടാനുള്ള തീരുമാനത്തില്‍ ആണ് ക്ലബ് മാനെജ്മെന്റ്.15 മില്യണിനും 20 മില്യണിനും ഇടയിൽ വിലയുള്ള ഗാർണറെ വിൽക്കാൻ എറിക് ടെൻ ഹാഗ് യുണൈറ്റഡിന് പച്ചക്കൊടി കാട്ടിയതായി സമീപകാല റിപ്പോർട്ട് അവകാശപ്പെടുന്നു.
നോട്ടിംഗ്ഹാം ഫോറസ്റ്റുമായി ലോണിൽ ഗാർനർ 2021-22 കാമ്പെയ്നില്‍ മികച്ച പ്രകടനം ആണ് താരം കാഴ്ച്ചവെച്ചത്.49 ഗെയിമുകളിൽ നിന്ന് നാല് ഗോളുകളും ആറ് അസിസ്റ്റുകളും രേഖപ്പെടുത്തിയ താരം തന്റെ മൂല്യം തെളിയിച്ചു എങ്കിലും അദ്ദേഹത്തിന് അവസരം നല്കാന് യുണൈറ്റഡിന് താല്പര്യമില്ല.23 വർഷത്തിന് ശേഷം പ്ലേഓഫിലൂടെ ആദ്യമായി പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.






































