ബാഴ്സ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് അന്ത്യം ;ദാലോട്ട് യുണൈറ്റഡില്‍ സന്തുഷ്ട്ടന്‍ ആണ്
മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് ഡിയോഗോ ദാലോട്ടിന് ഈ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ ചേരാൻ താൽപ്പര്യമില്ല.ഓൾഡ് ട്രാഫോർഡിൽ എറിക് ടെൻ ഹാഗിന്റെ ഫസ്റ്റ് ചോയ്‌സ് റൈറ്റ്-ബാക്ക് ആയ താരം ബാഴ്സയുടെ ശേഷിക്കുന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ട് ഉണ്ട് എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സ്പാനിഷ് മീഡിയ പുറത്തു ഇറക്കിയിരുന്നു.
ഈ വേനൽക്കാലത്ത് ടെൻ ഹാഗിന്റെ പ്രധാന ലക്ഷ്യമായി കണക്കാക്കുന്ന മിഡ്ഫീൽഡർ ഫ്രെങ്കി ഡി യോംഗിനെ സൈൻ ചെയ്യാനുള്ള കരാറിന്റെ ഭാഗമായി റെഡ് ഡെവിൾസ് ബാഴ്‌സലോണയ്ക്ക് ദാലോട്ടിനെ വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്ത മുണ്ടോ ഡിപ്പോര്‍ട്ടിവോ പ്രസിദ്ധീകരിച്ചിരുന്നു.എന്നാല്‍ ദലോട്ട് യുണൈറ്റഡിൽ സന്തുഷ്ടനാണെന്നും ടെൻ ഹാഗിന്റെ വിശ്വാസം പിടിച്ചു പറ്റിയ വളരെ കുറച്ചു താരങ്ങളില്‍ ഒരാളുമാണ് ആണ് അദ്ദേഹം. ബാഴ്‌സലോണയുടെ ടാർഗെറ്റുകളുടെ ചുരുക്കപ്പട്ടികയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തോമസ് മ്യൂനിയർ, ബയേർ ലെവർകുസന്റെ ജെറമി ഫ്രിംപോങ്, വില്ലാറിയലിന്റെ ജുവാൻ ഫോയ്ത്ത് എന്നിവരോടൊപ്പം യുണൈറ്റഡിന്റെ തന്നെ താരമായ വാൻ-ബിസാക്കയുമുണ്ട്.






































