മഞ്ഞുരുകുന്നു , ചെല്‍സി ഡി യോങ്ങിനു വേണ്ടി ഒഫീഷ്യല്‍ ബിഡ് ഉടനെ സമര്‍പ്പിക്കും
ഫ്രെങ്കി ഡി ജോംഗിനായുള്ള ബാഴ്‌സലോണയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചെൽസി തയ്യാറാണെന്ന് ഫാബ്രിസിയോ റൊമാനോ കോട്ട് ഓഫ് സൈഡിനായുള്ള തന്‍റെ കോളത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വ്യത്യസ്തമായി, ഒരു സ്പോര്‍ട്ടിംഗ് പ്രൊജക്റ്റ് നല്‍കാന്‍ ചെല്‍സിക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.യുണൈറ്റഡ് ജൂലൈ പകുതിയോടെ ബാഴ്‌സലോണയ്‌ക്കൊപ്പം ഫ്രെങ്കിയ്‌ക്കായി 75 മില്യൺ യൂറോയും ആഡ്-ഓണുകളും നല്‍കാം എന്ന് പറഞ്ഞിരുന്നു എങ്കിലും താരത്തിനു അവിടെ ചേരാന്‍ തീരെ താല്‍പര്യം ഇല്ല.
അയാക്സില്‍ നിന്ന് എത്തിയതിനു ശേഷം താരത്തിനും ബാഴ്സയില്‍ ഫോമിലേക്ക് എത്താന്‍ ആയിട്ടില്ല.ബാഴ്സയുടെ സിസ്റ്റം ബെര്‍ണാര്‍ഡോ സില്‍വക്ക് ആയിരിക്കും കൂടുതല്‍ ഉചിതം എന്ന് ക്ലബും സാവിയും വിശ്വസിക്കുന്നു.ബാഴ്സയില്‍ നിന്ന് ഇറങ്ങി യൂറോപ്പ ലീഗ് കളിക്കാന്‍ ഫ്രെങ്കി ഇഷ്ട്ടപ്പെടുന്നില്ല.ഫ്രെങ്കി ഡി യോംഗ് കൂടാതെ മറ്റൊരു ബാഴ്സ താരമായ പിയറി-എമെറിക്ക് ഔബമെയാങ്ങിനെയും സൈന്‍ ചെയ്യാന്‍ ചെല്‍സി ആഗ്രഹിക്കുന്നുണ്ട്.ഉടനെ തന്നെ ഒരു ഒഫീഷ്യല്‍ ബിഡ് അവരുടെ പക്കല്‍ നിന്ന് പ്രതീക്ഷിക്കാം.






































