European Football Foot Ball Top News transfer news

ക്രിസ്റ്റ്യൻ പുലിസിച്ച്, നിക്കോളോ സാനിയോലോ സ്വാപ്പ് ഡീല്‍ നടത്താന്‍ മുന്‍ക്കൈ എടുക്കാന്‍ ചെല്‍സി

August 11, 2022

ക്രിസ്റ്റ്യൻ പുലിസിച്ച്, നിക്കോളോ സാനിയോലോ സ്വാപ്പ് ഡീല്‍ നടത്താന്‍ മുന്‍ക്കൈ എടുക്കാന്‍ ചെല്‍സി

ക്രിസ്റ്റ്യൻ പുലിസിച്ചും റോമ വിങ്ങർ നിക്കോളോ സാനിയോളോയും ഉൾപ്പെട്ട ഒരു സ്വാപ്പ് ബിഡ് നടത്താൻ ചെൽസി ആലോചിക്കുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് കാലിഡൗ കൗലിബാലി, മാർക്ക് കുക്കുറെല്ല, കാർണി ചുക്വുമെക്ക, റഹീം സ്റ്റെർലിംഗ് എന്നിവരേ കൂടാരത്തില്‍ എത്തിക്കാന്‍ ബ്ലൂസിനു കഴിഞ്ഞിട്ടുണ്ട്.നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം, ക്രിസ്റ്റ്യൻ പുലിസിച്ച്,ഹക്കിം സിയെക്ക് എന്നിവര്‍ ടീം വിടുമെന്നും  അവരുടെ ശേഷിക്കുന്ന കരിയര്‍ ഇറ്റലിയില്‍ തുടരും എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

2021-22 സീസണില്‍ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ഒരു മികച്ച പ്രകടനമാണ് നിക്കോളോ സാനിയോളോ കാഴ്ച്ചവെച്ചത്.തന്റെ കരിയറില്‍  ഇനിയും വെല്ലുവിളികള്‍ ഏറ്റെടുക്കണം എന്നാണ്  സാനിയോളോ കരുതുന്നത്.അതിനാല്‍ താരത്തിന്  പ്രീമിയര്‍ ലീഗ് മികച്ച ഒരു ഓപ്ഷന്‍ ആണ് കണക്കാക്കപ്പെടുന്നു.ടോട്ടൻഹാം ഹോട്‌സ്‌പർ താരത്തിനു വേണ്ടി ഈ സമറില്‍ നീക്കങ്ങള്‍ നടത്തിയതായി വാര്‍ത്തകള ഉണ്ടായിരുന്നു.കരാർ ദൈർഘ്യം, വേതനം,പ്രായം എന്നിങ്ങനെ പല കാര്യങ്ങളിലും സാമ്യത ഉള്ളതിനാല്‍ പുലിസിച്ച് – സാനിയോളോ സ്വാപ് ഡീലിന് സാധ്യത ഉണ്ടെന്നാണ് ചെല്‍സി കരുതുന്നത്.

Leave a comment