ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഫ്രാങ്ക് കെസ്സി എന്നിവർക്ക് ബാഴ്സലോണയിൽ നിന്ന് സൗജന്യമായി പോകാം
ശനിയാഴ്ച്ച നടക്കുന്ന ലാ ലിഗ മത്സരത്തിൽ റയോ വല്ലേക്കാനോയുമായുള്ള മത്സരത്തിനു മുന്നേ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസനും ഫ്രാങ്ക് കെസിക്കും സൗജന്യമായി ബാഴ്സലോണ വിടാൻ കഴിയും.ഇരുവരും ഈ വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറുകളിൽ ആണ് ബാഴ്സയിലേക്ക് എത്തിയത്.ചെൽസിയിലെ തന്റെ കരാർ കാലഹരണപ്പെട്ടതിനെത്തുടർന്ന് ആണ് ക്രിസ്റ്റെൻസൻ എത്തിയത്ത് എങ്കില്‍ മുന്‍ എസി മിലാന് താരമാണ് കെസ്സി.
ബാഴ്സലോണയുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം സെർജി റോബർട്ടോയും ഒസ്മാൻ ഡെംബെലെയും ഒപ്പുവെച്ച കരാർ പുതുക്കലുകൾ സ്പാനിഷ് ലീഗിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നു.റയോയ്ക്കൊപ്പം കാമ്പെയ്ൻ ഓപ്പണറിനു മുന്നേ ഏഴ് കളിക്കാരെയും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയ്ക്ക് ഇപ്പോഴും വിശ്വാസമുണ്ട്.രണ്ട് കളിക്കാരും ടീമിന്റെ പ്രീ-സീസൺ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.ഇരുവരും സാവിയുടെ ഈ സീസണില്‍ വരാനിരിക്കുന്ന മത്സരങ്ങളുടെ ഗെയിം പ്ലാനുകളില്‍ ഉണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.






































