European Football Foot Ball Top News transfer news

അലക്സീസ് സാഞ്ചസ് ഇനി കരിയര്‍ തുടരുന്നത് മാർസെയിലില്‍

August 10, 2022

അലക്സീസ് സാഞ്ചസ് ഇനി കരിയര്‍ തുടരുന്നത് മാർസെയിലില്‍

ചിലിയന്‍ താരമായ അലക്‌സിസ് സാഞ്ചസ് സമ്മറില്‍ ഇന്റര്‍ മിലാനില്‍ നിന്ന് വിട പറഞ്ഞ ശേഷം പുതിയ ലക്ഷ്യസ്ഥാനം കണ്ടെത്തിയിരിക്കുന്നു.ഇന്നലെ രാത്രി 33 കാരനുമായി തങ്ങൾ കരാറിലെത്തിയതായി ഒളിമ്പിക് മാർസെയിൽ സ്ഥിരീകരിച്ചു.കഴിഞ്ഞ മൂന്ന് സീസണുകളിൽ സാഞ്ചസ് സീരി എയിൽ കളിച്ചിരുന്നു, മിലാനിൽ അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടാന്‍ പാടുപ്പെട്ടെങ്കിലും  ഇന്ററിന്റെ സ്കുഡെറ്റോ വിജയത്തില്‍ പ്രധാന പങ്ക് താരം വഹിച്ചിരുന്നു.

 

2008-ൽ റിവർ പ്ലേറ്റിൽ നിന്ന് ഉഡിനീസുമായി സൈന്‍ ചെയ്ത സാഞ്ചസ് പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് ഉയരുകയും ബാഴ്സലോണ പിന്നീട് അദ്ധേഹത്തെ സൈന്‍ ചെയ്യുകയായിരുന്നു. ഇതോടെ  നാല് മേജര്‍ യൂറോപ്പിയന്‍ ലീഗുകളില്‍ കളിച്ചു എന്ന ഖ്യാതി സാഞ്ചസിനു ലഭിച്ചേക്കും.ബാഴ്സ,ആഴ്സണല്‍,ഇന്‍റര്‍ മിലാന്‍,മാഞ്ചസ്റ്റര്‍ എന്നിങ്ങനെ എല്ലാ പ്രമുഘ ക്ലബുകള്‍ക്കും വേണ്ടി അദ്ദേഹം ബൂട്ട് അണിഞ്ഞിട്ടുണ്ട്.ഇതില്‍ ആഴ്സണലില്‍ ആണ്  അദ്ദേഹം തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തത്.

Leave a comment