വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സിൽ ഗോൺകാലോ ഗുഡെസ് ചേർന്നതായി വലന്‍സിയ സ്ഥിരീകരിച്ചു
വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനായി വിംഗർ ഗോൺകാലോ ഗുഡെസ് സൈൻ ചെയ്തതായി വലൻസിയ സ്ഥിരീകരിച്ചു.ഈ സമ്മറിലെ അവര്‍ നടത്തിയ ആദ്യത്തെ സൈനിംഗ് ആണ് ഗോൺകാലോ ഗുഡെസ്.ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ആഡ്-ഓണുകൾക്കൊപ്പം 30 മില്യണിലധികം തുകയ്ക്ക് ആണ് താരം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.താരത്തിന്‍റെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ ആയി വൂള്‍വ്സ് കുറെ കാലമായി ശ്രമം നടത്തുന്നു.
2021-22 കാലഘട്ടത്തില്‍ ആണ് ഗുഡെസ് തന്റെ കരിയര്‍ പീക്കില്‍ എത്തുന്നത്.ലാ ലിഗയിലെ 33 മത്സരങ്ങളില്‍ നിന്ന് 11 സ്‌ട്രൈക്കുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.താരവുമായി വഴി പിരിയാന്‍ തീരെ താല്‍പര്യം ഇല്ലായിരുന്നു സ്പാനിഷ് സംഘടനക്ക്, എന്നാല്‍ അവരുട ഏറ്റവും മൂല്യമേറിയ താരത്തിനെ വിറ്റതിന് ശേഷം തങ്ങളുടെ സാമ്പത്തിക നിലക്ക് കൂടുതല്‍ ഭദ്രത കൊണ്ടുവരാന്‍ വലന്‍സിയ നിര്‍ബന്ധിതര്‍ ആയി.






































