ബാഴ്സയുടെ ഫോര്മേഷന് മാറ്റാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്കി സാവി
ഈ സീസണില്‍ സാവിക്ക് കീഴില്‍ ബാഴ്സലോണ വ്യതസ്തമായ ഒരു ഫോര്‍മേഷനില്‍ ആയിരിക്കും കളിക്കുക എന്ന് സാവി സൂചന നല്കി.ബാഴ്സ കാലങ്ങളായി പയറ്റുന്ന 4-3-3 ല്‍ നിന്നും 3 – 4 -3 ലേക്ക് ആണ് മാറാന്‍ ഒരുങ്ങുന്നത്.ബാഴ്സയിലേക്ക് വന്നതിനു ശേഷം യോഹാന്‍ ക്രൈഫ് രൂപീകരിച്ച ഒരു ഫോര്മേഷന് ആണിത്.അക്കാലത് വലിയ വിജയമായി മാറിയ ഇതേ സ്റ്റൈല്‍ സാവിക്ക് മോഡേണ്‍ ഫുട്ബോളിന്റെ കാലത്ത് സാധിക്കുമോ എന്ന സംശയം പലരും ഉന്നയിച്ചിരുന്നു.
ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ജൂൾസ് കൗണ്ടെ,റൊണാള്‍ഡ് അറൂഹോ എനിവര്‍ പ്രതിരോധ മേഘലയില്‍ നിലകൊള്ളുമ്പോള്‍ വിംഗ് ബാക്കുകള്‍ ആയ ജോര്‍ഡി ആല്‍ബക്കും സെര്‍ജിനോ ഡേസ്റ്റിനും അത് കൂടുതല്‍ അറ്റാക്ക് ചെയ്യാനുള്ള ഓപ്ഷന് നല്‍കിയേക്കും.മാധ്യമങ്ങളോട് സംസാരിച്ച സാവി ഇത് വളരെ അപകടസാധ്യതയുള്ള ഒരു ഫോര്മേഷന് ആണ് എന്നും എന്നാല്‍ ഇത് തങ്ങളുടെ ഒരു ഓപ്ഷന് ആയി നിലകൊള്ളുന്നു എന്നും പറഞ്ഞു.






































