പിഎസ്ജിയുടെ ജോർജിനിയോ വിജ്നാൽഡം പ്രീമിയര്‍ ലീഗിലേക്ക് പകരം പോവാന്‍ ആഗ്രഹിക്കുന്നത് റോമയിലെക്ക്
പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ ജോർജിനിയോ വൈനാള്‍ഡം ഒരു സമ്മർ ട്രാൻസ്ഫറിനുള്ള തന്റെ നമ്പർ വൺ ഡെസ്റ്റിനേഷനായി റോമയെ നീക്കിവച്ചതായി റിപ്പോർട്ടുണ്ട്.നെതർലാൻഡ്സ് ഇന്റർനാഷണൽ തന്റെ ആദ്യ സീസണിൽ പാർക് ഡെസ് പ്രിൻസെസിൽ ആദ്യ ഇലവനില്‍ സ്ഥിരമായി ഇടം നേടാന്‍ പാടുപ്പെട്ടു.38 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും രജിസ്റ്റർ ചെയ്യാൻ താരത്തിന് കഴിഞ്ഞു.
കൂടാതെ, 31-കാരനായ ജപ്പാൻ പ്രീ-സീസൺ പര്യടനത്തിനായി പിഎസ്ജ യുടെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു.മാനേജരായി ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ വരവോടെ ഒരു പുതിയ സിസ്റ്റത്തില്‍ പിഎസ്ജി കളിക്കുന്നു.പുതിയ ഫോര്മെഷനില് വൈനാള്‍ഡത്തിനു വലിയ റോള്‍ ഇല്ല.കൂടാതെ ഈ വേനൽക്കാലത്ത് വിറ്റിൻഞ്ഞയേ കൊണ്ട് വന്നത് വഴി പിഎസ്ജിയില്‍ തുടരുന്നത് നല്ലതല്ല എന്ന് ഡച്ച് താരം വിശ്വസിക്കുന്നു.ലിവർപൂളുമായുള്ള ബന്ധം കണക്കിലെടുത്ത് മെർസിസൈഡിലെ മറ്റൊരു ടീം ആയ എവര്‍ട്ടനിലേക്ക് മാറാൻ അദ്ദേഹം വിമുഖത കാണിച്ചിട്ടുണ്ടെങ്കിലും, എവർട്ടണും വെസ്റ്റ് ഹാം യുണൈറ്റഡും 31 കാരനായ താരത്തിനായുള്ള നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇപ്പോൾ, ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോ പുറത്ത് വിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജോസ് മൗറീഞ്ഞോയുടെ റോമയാണ് ക്യൂവിന്യ്റെ തലപ്പത്ത്.






































