യുവന്റസ് റോബർട്ടോ ഫിർമിനോയുടെ സൈനിങ്ങിന് വളരെ അടുത്തെത്തിയിരിക്കുന്നു
ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയുടെ സൈനിംഗ് പൂർത്തിയാക്കാൻ യുവന്റസ് വളരെ അടുത്തതായി റിപ്പോർട്ട്.ടൂറിനിൽ രണ്ട് വർഷത്തെ ലോൺ സ്‌പെല്ലിന് ശേഷം അൽവാരോ മൊറാട്ടയെ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങാൻ അനുവദിച്ചതിന് ശേഷം ആക്രമണത്തിൽ തന്റെ ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ മാസിമിലിയാനോ അല്ലെഗ്രി ആഗ്രഹിക്കുന്നു.29.7 മില്യൺ പൗണ്ടിന് സ്പാനിഷ് സ്‌ട്രൈക്കറെ വാങ്ങാനുള്ള ക്ലോസ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ യുവന്‍റ്റസ് നിരസിച്ചതായി മനസ്സിലാക്കുന്നു.
കൊറിയർ ഡെല്ലോ സ്‌പോർട് പറയുന്നതനുസരിച്ച്, ബ്രസീലിയൻ താരത്തിനെ സൈൻ ചെയ്യുന്നതിനായി സീരി എ വമ്പന്മാർ റെഡ്സുമായുള്ള ചർച്ച ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു.ആൻഫീൽഡിലെ കരാറിൽ 12 മാസം മാത്രം ശേഷിക്കുന്ന ഫിർമിനോയെ 22 മില്യൺ യൂറോയ്ക്ക് ആണ് റിക്രൂട്ട് ചെയ്യാന്‍ യുവേ തീരുമാനിച്ചിരിക്കുന്നത്.ഡാർവിൻ നുനെസിന്റെ വിലയേറിയ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അവരുടെ അക്കൌണ്ട് ബുക്ക് ബാലന്‍സ് ചെയ്യാന്‍ ലിവര്‍പൂള്‍ നിര്‍ബന്ധിതര്‍ ആയേക്കും.






































