വന്ന വഴി മടങ്ങാന്‍ സുവാരസ്
അത്‌ലറ്റിക്കോ മാഡ്രിഡിലെ കരാർ കാലഹരണപ്പെട്ടതിനെത്തുടർന്ന് ഏകദേശം നാലാഴ്ചയായി ലൂയിസ് സുവാരസ് ഒരു സ്വതന്ത്ര ഏജന്റായിരുന്നു,ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവില്‍ താരം തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു.ഉറുഗ്വേയന്‍ സ്ട്രൈക്കര്‍ യൂറോപ്യൻ ഫുട്ബോളിൽ തുടരാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ ബുധനാഴ്ച വൈകുന്നേരം സുവാരസ് താൻ തന്‍റെ മുന്‍ ക്ലബായ നാഷനലിലേക്ക് മടങ്ങുമെന്ന് ലോകത്തോട് അറിയിച്ചിരിക്കുന്നു.
ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലെ നാഷനലിൽ ആണ് താരം തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്.അവിടെ അദ്ദേഹം ഒരു സീസണില്‍ കളിച്ചു.27 കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ അദ്ദേഹത്തിനെ 18-ാം വയസ്സിൽ ഡച്ച് ക്ലബ് ഗ്രോനിംഗൻ സൈന്‍ ചെയ്തു.അതിനു ശേഷം സുവാരസ് എറെഡിവിസിയിലും പ്രീമിയർ ലീഗിലും ലാലിഗയിലും മികച്ച പ്രഹര ശേഷിയോടെ ഫുട്ബോള്‍ കളിച്ചു.






































