European Football Foot Ball Top News transfer news

റിലീസ് ക്ലോസ് നല്‍കിയാല്‍ ജാവി ഗാലനെ സെല്‍റ്റയില്‍ നിന്നും ബാഴ്സക്ക് സ്വന്തമാക്കാം

July 26, 2022

റിലീസ് ക്ലോസ് നല്‍കിയാല്‍ ജാവി ഗാലനെ സെല്‍റ്റയില്‍ നിന്നും ബാഴ്സക്ക് സ്വന്തമാക്കാം

ഈ വേനൽക്കാലത്ത് ഒരു സെന്റർ ബാക്കും രണ്ട് ഫുൾ ബാക്കുകളും കൊണ്ടുവന്ന് പ്രതിരോധം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ.സീസർ ആസ്പിലിക്യൂറ്റയും മാർക്കോസ് അലോൻസോയുമാണ് വിംഗ് ബാക്ക് പൊസിഷനില്‍ കളിക്കാനുള്ള ബാഴ്സയുടെ ലക്ഷ്യങ്ങള്‍.ചെല്‍സിയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ഓപ്ഷന്‍ ആയ കൌണ്ടെയുടെ സൈനിങ്ങിന് ആയി  ബാഴ്സ സേവിയ്യയെ സമീപിച്ചത് ചെല്‍സി കാമ്പില്‍ വലിയ നീരസം ആണ് ഉണ്ടാക്കിയിരിക്കുന്നത്.അതിനാല്‍  ബാഴ്സയുമായി ബിസിനസ് നടത്താന്‍ ചെല്‍സിക്ക്  നിലവില്‍ താല്‍പര്യം ഇല്ല എന്നതിനാല്‍   ജാവി ഗാലനും ബാഴ്സയുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

Javi Galán - Player profile 22/23 | Transfermarkt

 

 

27 കാരനായ ഗാലൻ, 2026 വേനൽക്കാലം വരെ ബലൈഡോസിൽ കരാറില്‍ തുടര്‍ന്നേക്കും. സെൽറ്റ വിഗോ   താരത്തിനു റിലീസ് ക്ലോസ് ആയ 18 മില്യൺ നല്‍കിയാല്‍ മാത്രമേ ബാഴ്സയിലേക്ക് ഉള്ള  ഒരു ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ പരിഗണിക്കുകയുള്ളൂ.താരത്തിന്‍റെ ഇതുവരെയുള്ള ലാലിഗയിലെ പ്രകടനം സാവിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് എന്നും അദ്ദേഹവുമായി ഒന്നിച്ച് ഒരു സ്പോര്‍ട്ടിംഗ് പ്രോജെക്ടില്‍ ഉള്‍പ്പെടാന്‍ ബാഴ്സ മാനേജര്‍ക്ക്   താല്‍പര്യമേ ഉള്ളൂ എന്നും സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

Leave a comment