നോട്ടിംഗ്ഹാം ഫോറസ്റ്റ് ജെസ്സി ലിംഗാർഡിന്റെ സൈനിംഗ് പൂർത്തിയാക്കി
29 കാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ജെസ്സി ലിംഗാർഡിന്റെ സൗജന്യ ട്രാൻസ്ഫർ സൈനിംഗ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒരു വർഷത്തെ കരാറിൽ പൂർത്തിയാക്കി.ആഴ്ചയിൽ ഏകദേശം £180,000 വേതനമായി അദ്ദേഹം ആവശ്യപ്പെട്ടത് മൂലം വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള താരത്തിന്‍റെ നീക്കം നടന്നില്ല.ഓൾഡ് ട്രാഫോർഡിലെ അക്കാദമിയിലൂടെ വന്ന് റെഡ് ഡെവിൾസിനൊപ്പം രണ്ട് പതിറ്റാണ്ടിലേറെ ചെലവഴിച്ച താരം ജൂൺ 30-ന് കരാർ അവസാനിച്ചതിന് ശേഷം യുണൈറ്റഡ് വിട്ടു.
പ്രീമിയർ ലീഗിലേക്കുള്ള അവരുടെ തിരിച്ചു വരവ് മികച്ച സൈനിങ്ങുകളോടെ ടീമിനെ നവീകരിക്കുന്ന തിരക്കിലാണ് നോട്ടിംഗ്ഹാം.ഡീൻ ഹെൻഡേഴ്‌സൺ, നെക്കോ വില്യംസ്, മൗസ നിയാഖേറ്റ്, ഒമർ റിച്ചാർഡ്‌സ്, ലൂയിസ് ഒബ്രിയാൻ, ഹാരി ടോഫോളോ, തായ്‌വോ അവോനിയി, ജിലിയൻ ബിയാൻകോൺ, ബ്രാൻഡൻ അഗ്യുലേര, വെയ്‌ൻ ഹെന്നസി എന്നിവരെല്ലാം ലിംഗാർഡിനൊപ്പം ഈ സമ്മറില്‍ നോട്ടിംഗ്ഹാമില്‍ ചേര്‍ന്ന താരങ്ങള്‍ ആണ്. യുണൈറ്റഡുമായുള്ള തന്റെ 22 വർഷത്തെ സ്പെൽ സമയത്ത്, ലിംഗാർഡ് ഓൾഡ് ട്രാഫോർഡിൽ ആദ്യ ടീമിനായി 230 മത്സരങ്ങൾ കളിച്ചു, ഈ പ്രക്രിയയിൽ 35 ഗോളുകൾ നേടി, കൂടാതെ മാഞ്ചസ്റ്ററിലെ തന്റെ കാലത്ത് ഇംഗ്ലണ്ടിനായി 32 മത്സരങ്ങൾ താരം കളിക്കുകയും ചെയ്തു.






































