സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി പാഴായി ;പരമ്പര വൈറ്റ് വാഷില്‍ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട്
സൂര്യകുമാർ യാദവ് മാസ്റ്റർക്ലാസ് സ്പെഷ്യൽ സെഞ്ചുറിക്ക് വഴിയൊരുക്കിയെങ്കിലും ഞായറാഴ്ച നടന്ന മൂന്നാം ടി20 ഇന്റർനാഷണലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 17 റൺസിന് പരാജയപ്പെട്ടു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 എന്ന കൂറ്റൻ സ്കോറില്‍ ഒന്നാം ഇന്നിങ്ങ്സ് അവസാനിപ്പിച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.സൂര്യകുമാർ (55 പന്തിൽ 117) തന്റെ മികച്ച പ്രയത്നത്തിലൂടെ ഇന്ത്യക്ക് വേണ്ടി അവസാനം വരെ പൊരുതി എങ്കിലും മറ്റ് ബാറ്റര്‍മാരുടെ പിന്തുണയില്ലാത്തത് ആണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം.
ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് മലാനും (77),ലിയാം ലിവിംഗ്സ്റ്റോണ്‍(42) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശി.രണ്ടാം പകുതിയില്‍ ആണ് ഇംഗ്ലണ്ട് ആഞ്ഞു വീശിയത്.അവസാന പത്ത് ഓവറില്‍ ഇംഗ്ലണ്ട് നേടിയത് 129 റണ്‍സ് ആണ്.ഇതോടെ മൂന്നു മത്സരങ്ങള്‍ ഉള്ള പരമ്പര വൈറ്റ് വാഷാവാന് ഇംഗ്ലണ്ട് ഇന്ത്യയെ സമ്മതിച്ചില്ല.ഇനി ശേഷിക്കുന്ന മൂന്ന് ODI മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കും.






































