കാർലോസ് ഡെൽഗാഡോ രണ്ട് വർഷത്തിന് ശേഷം ഒഡീഷയിലേക്ക് മടങ്ങിയെത്തി
ഡിഫൻഡർ കാർലോസ് ഡെൽഗാഡോ രണ്ട് വർഷത്തിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയതായി ഒഡീഷ എഫ്സി പ്രഖ്യാപിച്ചു.മലാഗ സിഎഫ് യൂത്ത് അക്കാദമിയിലൂടെ ഫൂട്ബോൾ കളിച്ചു വളർന്ന താരം ക്ലബ്ബിന്റെ ബി ടീമിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. റിയൽ വല്ലാഡോലിഡിന്റെ റിസർവ് ടീമിലും താരം കളിച്ചിട്ടുണ്ട്.
UD അൽമേരിയ, ഡച്ച് ക്ലബ് സ്പാർട്ട റോട്ടർഡാം,വലൻസിയ എന്നിവിടങ്ങളിലും കളിച്ച താരം ലില്ലിക്കെതിരായി ചാമ്പ്യൻസ് ലീഗിലും കളിച്ചിട്ടുണ്ട്.ഒഡീഷയിൽ ചേരുന്നതിന് മുമ്പ് സ്പാനിഷ് മൂന്നാം ഡിവിഷനിൽ കാസ്റ്റലോണിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്.ഒഡീഷ എഫ്സിയുടെ ഹെഡ് കോച്ചായ ഗോംബൗവിന്റെ കീഴിൽ ഡെൽഗാഡോ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.






































