മാർക്കോസ് അലോൺസോ ഡീൽ നടന്നില്ലെങ്കിൽ ഒലെക്സാണ്ടർ സിൻചെങ്കോയെ സൈൻ ചെയ്യാൻ ബാഴ്സലോണ
ഈ വേനൽക്കാലത്ത് ചെൽസിയുടെ മാർക്കോസ് അലോൻസോയെ റിക്രൂട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ മാഞ്ചസ്റ്റർ സിറ്റി ലെഫ്റ്റ് ബാക്ക് ഒലെക്സാണ്ടർ സിൻചെങ്കോയെ ബാഴ്സലോണ തങ്ങളുടെ രണ്ടാം ഓപ്ഷൻ ആയി കരുതുന്നു.ഉടൻ തന്നെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്ന അലോൺസോ, ഒരു ലാ ലിഗ ക്ലബിനായി കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം ക്യാമ്പ് നൗവിലേക്കുള്ള മാറ്റവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും, കറ്റാലൻ ഭീമന്മാർ അലോൻസോയെ ഒപ്പിടുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ മറ്റ് താരങ്ങളുടെ സാധ്യത പട്ടികയുടെ ഒരു ലിസ്റ്റ് തന്നെ ബാഴ്സ തയ്യാറാക്കിയിട്ടുണ്ടെന്ന് മുണ്ടോ ഡിപോർട്ടീവോ അവകാശപ്പെടുന്നു.ഈ പട്ടികയിൽ സിൻചെങ്കോ ആണത്രെ ഒന്നാമത്.2016 മുതൽ ഇത്തിഹാദ് സ്റ്റേഡിയത്തിലുള്ള 25-കാരൻ, പതിവ് ഫസ്റ്റ്-ടീം ഫുട്ബോൾ തേടി ഈ വേനൽക്കാലത്ത് സിറ്റിസൺസ് വിടാൻ താല്പര്യപ്പെടുന്നു.2021-22 കാമ്പെയ്നിൽ സിറ്റിക്കായി 28 മത്സരങ്ങൾ കളിച്ച സിൻചെങ്കോയ്ക്കായി ആഴ്സണലിൽ നിന്നും വെസ്റ്റ് ഹാം യുണൈറ്റഡിൽ നിന്നും ബാഴ്സയ്ക്ക് മത്സരം നേരിടേണ്ടിവരും.






































