പോളണ്ടിനെ തകർത്ത് ബെൽജിയം
പോളണ്ടിനെ 6-1 ന് തകർത്ത് നേഷൻസ് ലീഗ് എ മത്സരത്തിൽ ബുധനാഴ്ച കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ബെൽജിയം മികച്ച ഒരു തിരിച്ചുവരവ് നടത്തി.വെള്ളിയാഴ്ച ഡച്ച് പടയോട് 4-1 ന് തോൽവി വഴങ്ങിയ ബെൽജിയത്തിന് ഈ വിജയം മികച്ച ആത്മാവിശ്വാസം നൽകിയേക്കും.മൽസരം തുടങ്ങി അരമണിക്കൂറിനു തൊട്ടുമുമ്പ് റോബർട്ട് ലെവൻഡോസ്‌കി വലകുലുക്കിയപ്പോൾ ഒന്ന് സമ്മർദ്ധത്തിൽ ആയി എങ്കിലും ആദ്യ പകുതി തീരുന്നതിന് മുന്പ് തന്നെ ഗോൾ നേടി കൊണ്ട് ആക്‌സൽ വിറ്റ്‌സൽ സമനില പിടിച്ചു.
കെവിൻ ഡി ബ്രൂയ്ൻ, ട്രോസാർഡ് (രണ്ട്), ലിയാൻഡർ ഡെൻഡോങ്കർ, അരങ്ങേറ്റക്കാരൻ ലോയിസ് ഓപ്പൻഡ എന്നിവരുടെ ഗോളുകളിലൂടെ മുന്നേറിയ ബെൽജിയം പോളണ്ടിന് മേൽ സർവ മേഘലയിലും ആധിപത്യം പുലർത്തുന്ന കാഴ്ച്ചയാണ് കണ്ടത്.വിജയത്തോടെ രണ്ട് റൗണ്ടുകൾക്ക് ശേഷം ഗ്രൂപ്പ് നാലിൽ മൂന്നാം സ്ഥാനത്ത് ഉള്ള പോളണ്ടിനെ കടത്തി വെട്ടി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബെൽജിയം.






































