European Football Foot Ball Top News

ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു

May 21, 2022

author:

ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം അര്‍ജന്റീനയും ഇറ്റലിയും തമ്മില്‍ നടക്കുന്ന ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോനി. യൂറോ കപ്പ് കിരീട ജേതാക്കളായ ഇറ്റലിയും കോപാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടമാണ് ഫൈനലൈസിമ എന്ന പേരില്‍ നടത്തുന്നത്.

സൂപ്പർ താരം ലയണൽ മെസിയുൾപ്പെടുന്ന ടീമിലേക്ക് പൗലോ ഡിബാല തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇറ്റലി ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്ന ഫെയനൂര്‍ദിന്റെ യുവതാരം മാര്‍ക്കോ സെനേസിയും അര്‍ജന്റീയുടെ ടീമിലിടം നേടിയിട്ടുണ്ട്.

അതേസമയം പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്തിരുന്ന താരങ്ങളില്‍ ആറു പേര്‍ക്ക് ടീമിലിടം നേടാനായിട്ടില്ല. ലിയനാര്‍ഡോ പെരഡസ്, ലൂക്കാസ് ഒകംപോസ്, എമിലിയാനോ ബോണ്ടിയ, ലൂക്കാസ് അലാരിയോ, നിക്കോളാസ് ഡൊമിങ്കസ്, ലൂക്കാസ് മാര്‍ട്ടിനസ് എന്നിവരാണ് പുറത്തായവർ.

ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനസ്, യുവാന്‍ മുസോ, ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി

ഡിഫെൻസ്: ഗോണ്‍സാലോ മോണ്ടിയല്‍, നാഹുവേല്‍ മോളിന, യുവാന്‍ ഫോയ്ത്, ക്രിസ്റ്റിയന്‍ റൊമേറോ, ജര്‍മന്‍ പെസല്ല, മാര്‍ക്കോസ് സെനേസി, നിക്കോളാസ് ട്ടമെന്‍ഡി, ലിസാന്‍ന്ദ്രോ മാര്‍ട്ടിനസ്, നെഹ്വാന്‍ പെരസ്, നിക്കോളാസ് ടഗ്ലിഫിക്കോ, മാര്‍ക്കോസ് അകുന

മിഡ്ഫീൽഡ്: ഗ്വിയ്‌ഡോ റോഡ്രിഗസ്, അലക്‌സിസ് മാക്അല്ലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ , എക്‌സെക്വില്‍ പലാസിയോസ്, ജിയോവാനി ലോസെല്‍സോ

അറ്റാക്കിംഗ്: ലയണല്‍ മെസി, പപു ഗോമസ്, നിക്കോളാസ് ഗോണ്‍സാലസ്, എയ്ഞ്ചല്‍ ഡി മരിയ, എയ്ഞ്ചല്‍ കൊറേയ, പൗലോ ഡിബാല, ജൊവാക്വിന്‍ കൊറേയ, ജൂലിയാന്‍ അല്‍വാരെസ്, ലൗടാരോ മാര്‍ട്ടിനസ്

Leave a comment