Tennis Top News

വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി

March 23, 2022

author:

വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി

ഇരുപത്തിയഞ്ചാം വയസിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‌ലി ബാർട്ടി. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഓസ്‌ട്രേലിയൻ താരമായ ആഷ്‌ലി ബാർട്ടി ടെന്നീസ് കളത്തിൽ നിന്നും പിൻമാറുന്ന വിവരം വെളിപ്പെടുത്തിയത്. 2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം . 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടവും തന്റെ പേരിൽ കുറിച്ചാണ് മടക്കം.

കരിയറിൽ 2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021 വിംബിള്‍ഡണ്‍, 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് ബാർട്ടി സ്വന്തമാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടവും ഓസീസ് താരത്തിനു മുന്നിൽവെക്കാനുണ്ട്.

Leave a comment