പീറ്റർ ക്രൗച് കളമൊഴിഞ്ഞു!!!!!!
ഇംഗ്ലണ്ട് സ്ട്രൈക്കർ പീറ്റർ ക്രൗച് എന്ന 38 കാരൻ തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു.ഇംഗ്ലണ്ടിന് വേണ്ടി 42 തവണ ബൂട്ട് കെട്ടിയപ്പോൾ സ്വന്തം പേരിൽ കുറിച്ചത് 22 ഗോളുകൾ ആണ്.ലിവർപൂൾ ഉൾപ്പടെയുള്ള പല ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം 599 മത്സരങ്ങളിൽ നിന്നും 145 ഗോൾ നേടിയിട്ടുണ്ട്.2005- 2008 വരെ ലിവർപൂളിന് വേണ്ടി കളിച്ച ക്രൗച് വിവിധ 134 മത്സരങ്ങളിൽ നിന്നും 42 ഗോളുകൾ നേടി.അദ്ദേഹം ഫുട്ബാൾ കരിയർ തുടങ്ങുന്നത് ടോട്ടനം ഹോട്സ്പോറിനു വേണ്ടിയായിരുന്നു.ഇംഗ്ലണ്ട് അണ്ടർ-21, ഇംഗ്ലണ്ട് ബി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അവസാനമായി കളിച്ചത് ബൺലി എന്ന ക്ലബിന് വേണ്ടിയാണ്.6 മത്സരങ്ങളിൽ കളിച്ചെങ്കിലും ഗോൾ ഒന്നും കണ്ടെത്താൻ ആയിരുന്നില്ല.
ലിവർപൂളിൽ കളിച്ചപ്പോൾ അവർക്ക് വേണ്ടി ഏറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്.2006 ൽ എഫ്.എ കപ്പും,എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ വിജയിച്ചപ്പോൾ 2007 ൽ യൂ.ഇ.എഫ്.ഏ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്സ് അപ്പ് ആയി.ലിവർപൂളിന് വേണ്ടി കളിച്ചപ്പോൾ ആദ്യ ഗോൾ തന്നെ വളരെ അപൂർവം സംഭവിക്കുന്നതായിരുന്നു.ആദ്യ ഗോൾ റഫറീ ഓൺ ഗോൾ ആയി വിധിച്ചെങ്കിലും പിന്നീട് അത് പീറ്റർ ക്രൗചിന്റെ പേരിൽ അനുവദിക്കുകയായിരുന്നു.






































