സിഡ്‌നി തണ്ടറുമായുള്ള കരാർ അവസാനിപ്പിച്ച് ഉസ്മാൻ ഖവാജ
ബിഗ് ബാഷ് ലീഗിന്റെ ആദ്യ വർഷം മുതലുള്ള സിഡ്‌നി തണ്ടറുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജ. കുടുംബപരമായ കാരണങ്ങളാൽ നിലവിലെ കരാർ റദ്ദാക്കുന്നതായി താരം അറിയിച്ചിരിക്കുന്നത്.
ഭാര്യ റേച്ചലിനൊപ്പം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന്റെ ഭാഗമായി ജന്മനാടായ ബ്രിസ്‌ബേനിനോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നതിനാലാണ് താരം ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നിലവിൽ 59 മത്സരങ്ങളിൽ നിന്ന് 1818 റൺസുമായി ടീമിന്റെ മുൻനിര റൺ വേട്ടക്കാരനായിരുന്നു ഖവാജ.
ബിബിഎൽ 2016-ൽ ടീം കിരീടം നേടുന്നതിൽ ഖവാജയുടെ പങ്ക് വളരെ വലുതായിരുന്നു. ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസിന്റെ തലവൻ മൈക്കൽ ക്ലിംഗർ ഖവാജയ്ക്ക് ഒരു പുതിയ കരാർ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തിയിട്ടുണ്ട്.






































