European Football Foot Ball Top News

നാലാം സ്ഥാനം പിടിക്കാൻ വെസ്റ്റ് ഹാം ഇന്ന് ന്യൂകാസിലിനെതിരെ ഇറങ്ങും

February 19, 2022

author:

നാലാം സ്ഥാനം പിടിക്കാൻ വെസ്റ്റ് ഹാം ഇന്ന് ന്യൂകാസിലിനെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും നേർക്കുനേർ. തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് ന്യൂകാസിൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കിടിലൻ ഫോമിലാണുള്ളത്.

അതേസമയം ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാമാവട്ടെ ആദ്യ നാലിലെത്താനുള്ള സുവർണാവസരങ്ങൾ ഇടയ്ക്കിടയ്ക്ക് പാഴാക്കുന്നുണ്ട്. ജറോഡ് ബോവന്റെ അപാര ഫോമാണ് വെസ്റ്റ് ഹാമിന്റെ പ്രതീക്ഷ. അതേസമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തുപോയ കീറൻ ട്രിപ്പിയറിന്റെ ആഭാവം ന്യൂകാസിലിന് തിരിച്ചടിയായേക്കാം.

ഇന്നു ജയിച്ചാൽ വെസ്റ്റ് ഹാമിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് 44 പോയിന്റുമായി നാലാം സ്ഥാനത്ത് എത്താം. മറുവശത്ത് റെലഗേഷൻ സോണിൽ നിന്നും പുറത്തുവന്ന ന്യൂകാസിൽ മോയസിന്റെ ടീമിനെ കീഴടക്കിയാൽ നില മെച്ചപ്പെടുത്താൻ സാധിക്കും.

Leave a comment