വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് മുന്നോടിയായുള്ള ആദ്യ സമ്പൂർണ പരിശീലന സെഷന് നടത്തി ഇന്ത്യന്‍ താരങ്ങള്‍
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ആദ്യ വിപുലമായ പരിശീലന സെഷൻ വെള്ളിയാഴ്ച ഇന്ത്യൻ ടീം നടത്തി.ഇന്ന് ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ എന്നിവർ ഒഴികെ, എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളും COVID-19 നെഗറ്റീവായതിനെത്തുടർന്ന് പരിശീലനത്തിന് ഹാജരായിരുന്നു.
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡാണ് യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ കളിക്കാർക്ക് പരിചയപ്പെടുത്തിയത്.വിരാട് കോഹ്ലി, ഋഷഭ് പന്ത് തുടങ്ങിയവർ നെറ്റ്സിൽ ബാറ്റ് വീശിയപ്പോൾ ഏകദിന ടീമിലേക്ക് തിരിച്ചുവന്ന കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും കഠിനമായ പരിശീലനത്തില്‍ മുഴുകി.ഓപ്പണർ മായങ്ക് അഗർവാൾ മൂന്ന് ദിവസത്തേക്ക് ഐസൊലേഷനിലാണ്, കെ എൽ രാഹുൽ ഇല്ലെങ്കിൽ ഓപ്പണിംഗ് മത്സരത്തിനുള്ള ഓപ്ഷനായിട്ടാണ് അദ്ദേഹം ടീമില്‍ ഉള്ളത്.






































