Foot Ball Top News

ജെറാഡിന്റെ തിരിച്ചു വരവ് മികച്ച വിജയത്തോടെ

November 20, 2021

ജെറാഡിന്റെ തിരിച്ചു വരവ് മികച്ച വിജയത്തോടെ

മാനേജർ ആയുള്ള തിരിച്ചു വരവ് സ്റ്റീവൻ ജെറാഡ് മോശം ആക്കിയില്ല. അദ്ദേഹത്തിന്റെ തണലിൽ ആസ്റ്റൺ വില്ല ബ്രൈട്ടനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ 4 മത്സരങ്ങളിൽ തോൽവി അറിഞ്ഞ വില്ലക്ക് ഈ വിജയം നൽകുന്ന ആശ്വസം ചെറുതല്ല. അവർ 15 ആം സ്ഥാനത്തേക്ക് ഉയരാനും ഇത് കാരണമായി.

അവസാന പത്ത് മിനുട്ടിൽ ആണ് രണ്ടു ഗോളുകളും പിറന്നത്. സ്‌ട്രൈക്കർ ഒലി വാറ്റ്കിൻസിന്റെ സോളോ ഗോൾ ആണ് ആതിഥേയർക്ക് ആദ്യ ഗോൾ നൽകിയത്. പിന്നീട് കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ ഡിഫൻഡർ മിങ്‌സ് ലീഡ് ഉയർത്തി വില്ലക്ക് 3 പോയിന്റ് ഉറപ്പിച്ചു.

Leave a comment