തോൽവി തുടർക്കഥയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
തുടർച്ചയായ മൂന്നാം പരാജയം ഏറ്റു വാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇത്തവണ വാറ്റ്ഫോഡ് ആണ് ചെകുത്താന്മാരെ തകർത്തത്. ഹാരി മഗ്വയർ ചുവപ്പ് കാർഡ് [69′] കണ്ട മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വാറ്റ്ഫോഡ് വിജയിച്ചു കയറിയത്. ഒരു പെനാൽറ്റി പാഴാക്കിയിട്ടാണ് അവർക്ക് ഇത്രയും വലിയ വിജയം ലഭിച്ചത് എന്നുള്ളത് യുണൈറ്റഡിന്റെ പരിതാപകരമായ സ്ഥിതി വിളിച്ചോതുന്നു.
വാറ്റ്ഫോഡിനായി ജോഷുവ കിംഗ്, ഇസ്മയില സാർ, ജാവോ പെഡ്രോ, ഇമ്മാനുവേൽ ബൊനവഞ്ചുർ എന്നിവർ വലചലിപ്പിച്ചു. ഡോണി വാൻ ഡി ബീക് ആണ് യൂണൈറ്റഡിനായി ആശ്വാസ ഗോൾ നേടിയ താരം.






































