Foot Ball Top News

‘റുഡിഗെറിനെ എന്ത് വില കൊടുത്തും ചെൽസി നിലനിർത്തണം’

November 20, 2021

‘റുഡിഗെറിനെ എന്ത് വില കൊടുത്തും ചെൽസി നിലനിർത്തണം’

ഈ വർഷത്തോടെ ജർമൻ ഡിഫൻഡർ ആയ അന്റോണിയോ റുഡിഗെർ ചെല്സിയുമായി ഒപ്പ് വെച്ച കരാർ അവസാനിക്കുക ആണ്. വേതനത്തിന്റെ കാര്യത്തിൽ ഇത് വരെ തീരുമാനം ആകാത്തതിനാൽ, താരം ജൂണിൽ ഫ്രീ ഏജന്റ് ആയി ക്ലബ് വിടാനുള്ള സാധ്യതകൾ ഏറി വരുന്നു. 2 ലക്ഷം പൗണ്ട് ആഴ്ചയിൽ വേണം എന്നാണ് താരത്തിന്റെ ആവശ്യം. ഇത്രയേറിയ തുക നല്കാൻ ചെൽസി മാനേജ്‌മന്റ് വിസമ്മതിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. താരത്തിന്റെ ആവശ്യം അംഗീകരിക്കാൻ ബയേൺ മ്യൂനിച് തയ്യാറായേക്കും എന്നുള്ള വാർത്തകളും പരക്കുന്നു.

ഈ സാഹചര്യത്തിൽ ചെൽസി മാനേജ്മെന്റിനെ നിഷിദ്ധമായി വിമർശിച്ചു കൊണ്ട് മുൻ ആഴ്‌സണൽ – ഫ്രാൻസ് താരം ഇമ്മാനുവേൽ പെറ്റിറ്റ് രംഗത്തു വന്നിരിക്കുന്നു. “റുഡിഗെറിനെ പോലുള്ള ഒരു താരത്തിനെ സ്വന്തമാക്കാൻ കുറഞ്ഞത് 30 മില്യൺ യൂറോ എങ്കിലും ക്ലബ്ബുകൾക്ക് ചെലവാക്കേണ്ടി വരും. ആ തുക വേതനമായി നല്കാൻ ഇവർക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല. ഒരു ചെൽസി ഇതിഹാസമായി അദ്ദേഹം ഇപ്പോളെ മാറി കഴിഞ്ഞിരിക്കുന്നു” – ബുക്ക് മേക്കേഴ്സിന് കൊടുത്ത അഭിമുഖത്തിൽ പെറ്റിറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു.

ശാരീരികമായും മാനസികമായും കരുത്തനായ റുഡിഗെർ എതിരാളികളുടെ ഒരു പേടി സ്വപ്നമാണ്. തോമസ് ട്യുക്കെൽ വന്നതിന് ശേഷം അദ്ദേഹം മിന്നും പ്രകടനത്തിലുമാണ്. പ്രായം 28 ഇൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്, മികച്ച കരാറിനുള്ള അവസരം ഇനി ഒന്നേ കാണുള്ളൂ. ആയതിനാൽ അദ്ദേഹം ജർമനിയിലേക്ക് പോകാനുള്ള സാധ്യതകൾ ഏറി വരുന്നു.

Leave a comment