Foot Ball Top News

ചെൽസിക്ക് ബേൺലി വക സമനില കുരുക്ക്

November 7, 2021

ചെൽസിക്ക് ബേൺലി വക സമനില കുരുക്ക്

പ്രീമിയർ ലീഗിൽ തങ്ങളുടെ ലീഡ് നില മെച്ചപ്പെടുത്താനുള്ള അവസരം ചെൽസിക്ക് നഷ്ടമായി. സ്വന്തം ഗ്രൗണ്ടിൽ ബേൺലി അവരെ സമനിലയിൽ തളച്ചു. 11 കളികളിൽ നിന്ന് 26 പോയിന്റുമായി ചെൽസി പോയിന്റ് പട്ടികയിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും, ഇന്ന് ലിവർപൂൾ ജയിച്ചാൽ ഇരുവരും തമ്മിലുള്ള പോയിന്റ് വിത്യാസം 1 ആയി കുറയും.

കായ് ഹാവേർട്സ് ചെൽസിക്കായി വലചലിപ്പിച്ചപ്പോൾ ബേൺലിയുടെ ഗോൾ വേട്ടക്കാരൻ മാറ്റിയെ വൈഡ്ര ആയിരുന്നു. 25 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ചെൽസിക്ക് ബേൺലീയുടെ പ്രതിരോധത്തെ പിന്നീട് ഭേദിക്കാൻ ആയില്ല. ബേൺലി ഗോളി നിക് പോപ്പിന്റെ ഉജ്ജ്വല പ്രകടനമാണ് ചെൽസിക്ക് വിലങ് തടിയായി മിക്കവാറും നിന്നത്.

Leave a comment