നീല അണിഞ്ഞു മാഞ്ചസ്റ്റർ; സിറ്റിക്ക് രണ്ടു ഗോൾ വിജയം
മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. എറിക് ബെയ്ലിയുടെ ഓൺ ഗോളും [9′] ബെർണാഡോ സിൽവയുടെ രണ്ടാം ഗോളുമാണ് [45′] ഗാർഡിയോളക്കും കൂട്ടർക്കും വിജയം സമ്മാനിച്ചത്. പരാജയത്തോടെ ലീഗ് നേടാനുള്ള പോരാട്ടത്തിൽ ഇത്തവണയും യുണൈറ്റഡ് അപ്രസക്തമാകുമോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. എന്നാൽ വിജയത്തോടെ സിറ്റിക്ക് ലിവർപൂളിനോടും ചെൽസിയോടും കട്ടക്ക് മത്സരിക്കാൻ സാധിക്കുന്നു.
സമസ്ത മേഖലയിലും സിറ്റിയുടെ ആധിപത്യം കണ്ട മത്സരമാണ് ഇത്. ഇടത് വിങ്ങിലെ ക്യാൻസെലോ – ഫോഡൻ കൂട്ടുക്കെട്ടിന് ചെകുത്താന്മാർക്ക് മറുപടിയെ ഇല്ലായിരുന്നു. ഡി ഗിയയുടെ അവസരത്തിന് ഒത്തുള്ള ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഇതിൽ കൂടുതൽ ഗോളുകൾ സിറ്റി സ്വന്തമാക്കിയേനെ. മികച്ച പ്രകടനം കാഴ്ച്ച വെച്ച ക്യാൻസെലോ ആണ് കളിയിലെ താരം.






































