ഗുപ്ത്തിലിന്റെ താങ്ങില്‍ ന്യൂസ്ലണ്ടിനു ജയം
സ്കോട്ട്ലൻഡിനെതിരെ 16 റണ്‍സ് വിജയത്തോടെ ന്യൂസിലൻഡ് രണ്ട് വിലപ്പെട്ട പോയിന്റുകൾ നേടി. ഗ്രൂപ്പ് 2 ൽ ന്യൂസിലാൻഡ് നാല് പോയിന്റുമായി അഫ്ഗാനിസ്ഥാനൊപ്പം ചേര്‍ന്നു.അത് മൂലം ഇരു ടീമുകളും തമ്മിൽ കൗതുകകരമായ ഏറ്റുമുട്ടലിന് കാരണമാകുന്നു.ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന് ഇന്ത്യയോട് 66 റണ്‍സിനു തോല്‍ക്കുകയും ചെയ്തതോടെ ഇരു ടീമും മികച്ച പോരാട്ടം കാഴ്ച്ചവക്കും.
ടോസ് നേടി ആദ്യം ബോള്‍ ചെയ്യാന്‍ ആയിരുന്നു സ്കോട്ട്ലാന്‍ഡ് തീരുമാനം.ഓപ്പണര്‍ ആയ ഗുപ്ത്തിലിന്റെ മികച്ച ഇന്നിങ്ങ്സ് ആണ് കിവികള്‍ക്ക് തുണയായത്.56 പന്തില്‍ നിന്നും 93 റണ്‍സ് നേടിയ താരം 19 ഓവറില്‍ ഔട്ട് ആയി.അദ്ദേഹത്തിന് സെഞ്ചുറി നേടാന്‍ ആകാതെ പോയത് മത്സരത്തിനു നിരാശ പടര്‍ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്ട്ലാന്‍ഡ് 20 ഓവറില്‍ 156 റണ്‍സേ നേടിയുള്ളൂ.20 പന്തില്‍ 42 റണ്‍സ് നേടിയ മൈക്കല്‍ ലീസ്ക്ക് അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു.






































