ഇന്ത്യന്‍ ടീമിനെ ഇനി വന്‍ മതില് നോക്കികോളും
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു.നവംബർ 17 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ഹോം പരമ്പര മുതല്‍ ദ്രാവിഡ് ടീമിന്റെ ചുമതല ഏറ്റെടുക്കും. ഇപ്പോൾ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് പൂർത്തിയാകുന്നതോടെ നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കും.
സുലക്ഷണ നായിക്, ആർപി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായി രാഹുൽ ദ്രാവിഡിനെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിക്കുകയായിരുന്നു. ഇതുവരെയുള്ള പ്രകടനങ്ങള്‍ക്കും ട്രോഫികള്‍ക്കും ശാസ്ത്രിക്കും സംഘത്തിനും ബോര്‍ഡ് നന്ദി അറിയിക്കാനും മറന്നില്ല.






































