Cricket cricket worldcup Cricket-International Top News

പ്രതീക്ഷയറ്റ ബംഗ്ലാദേശിനെ സൗത്ത് ആഫ്രിക്ക നേരിടും

November 2, 2021

പ്രതീക്ഷയറ്റ ബംഗ്ലാദേശിനെ സൗത്ത് ആഫ്രിക്ക നേരിടും

തോൽവികളാലും പരിക്കുകളാലും തകർന്ന ബംഗ്ലാദേശിനെതിരെ ഇന്ന് സൗത്ത് ആഫ്രിക്ക ഇറങ്ങും.ബംഗ്ലാദേശ് ഇതിനകം തന്നെ  മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു, സെമിഫൈനലിലെത്താനുള്ള  സാധ്യത  വളരെ കുറവ് ആയിരുന്നു എങ്കിലും അവരുടെ പ്രധാന താരം ആയ ഷകിബ് അല്‍ ഹസന്‍ പരിക്ക് പറ്റി പോയതും കൂടി ആയതോടെ ഇപ്പോള്‍ അവര്‍ പ്രതീക്ഷയറ്റിരിക്കുകയാണ്.

ഇന്ന് ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ് മത്സരം.തബ്രായിസ് ഷംസി,ഡേവിഡ് മില്ലർ  എന്നിവർക്കും നേരിയ പരിക്കുകള്‍ ഉണ്ട്.ശ്രീലങ്കയ്‌ക്കെതിരായ അവസാന ഓവറിൽ മില്ലറുടെ സിക്‌സറുകൾ ഒരു മാച്ച് വിന്നിംഗ് സംഭാവനയായിരുന്നു, അതേസമയം ടൂർണമെന്റിൽ ഇതുവരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു ഷംസി.രണ്ടു വിജയം മാത്രം നേടിയ സൗത്ത് അഫിക്ക പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ബംഗ്ലാദേഷ് അവസാന സ്ഥാനത്തുമാണ്.

Leave a comment