Cricket cricket worldcup Cricket-International Top News

സാധ്യതകള്‍ മങ്ങുന്നു ; കടുവകള്‍ പരുങ്ങലില്‍

October 31, 2021

സാധ്യതകള്‍ മങ്ങുന്നു ; കടുവകള്‍ പരുങ്ങലില്‍

2021 ലെ ടി20 ലോകകപ്പിന്റെ സെമിഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ വളരെ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.  ഇന്നത്തെ മത്സരത്തില്‍ ന്യൂസ്ലാണ്ടിനെതിരെ ഒന്ന് പൊരുതി നോക്കാന്‍ പോലും ആകാതെ ആണ് ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് ടീം ആയ ഇന്ത്യ അവരോട് അടിയറവ് പറഞ്ഞത്.ഇന്ത്യയെ എട്ട് വിക്കറ്റിനു ആണ് കിവികള്‍ തോല്‍പിച്ചത്.

 

ടോസ് നേടി ബോളിംഗ് ചെയ്യാന്‍ തീരുമാനിച്ച ന്യൂസ്ലാണ്ട് തുടക്കത്തില്‍ തന്നെ ഇന്ത്യയെ സമ്മര്‍ദത്തില്‍ ആക്കി.പകുതി ഓവര്‍ നിരക്ക് പൂര്‍ത്തിയായപ്പോള്‍ തന്നെ ഇന്ത്യയുടെ മികച്ച നാല് മുന്‍ നിര വിക്കറ്റുകള്‍ നഷ്ട്ടപ്പെട്ടിരുന്നു.26 റണ്‍സ് നേടിയ ജഡേജയാണ് ടീമിലെ  ടോപ്‌ സ്കോറര്‍ എന്നതും മുന്തിയ ബാറ്റിംഗ് നിര എന്ന് മേനി പറയുന്ന  ഇന്ത്യക്ക് അപമാനം ആയി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസ്ലണ്ട് അഞ്ചോവര്‍ ബാക്കി നിര്‍ത്തി കൊണ്ടാണ് വിജയം കൈവരിച്ചത്.മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത ഇഷ്  സോധി ആണ് മത്സരത്തിലെ താരം.

Leave a comment