A.C മിലാൻ vs റോമാ – ഇറ്റലിയിൽ ഇന്ന് ക്ലാസിക് പോരാട്ടം
ഒന്നാം സ്ഥാനത്തുള്ള മിലാനും നാലാം സ്ഥാനത്തുള്ള റോമയും ഇന്ന് ഇറ്റലിയിൽ കൊമ്പ് കോർക്കും. റോമയുടെ ഗ്രൗണ്ട് ആയ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇന്ത്യൻ സമയം പുലർച്ചെ 1:30 നു ആണ് മത്സരം.
ഇരു ടീമുകളും പുതിയ മാനേജർ മാർ വന്നതിൽ പിന്നെ ഉയർത്തെഴുനേൽപ്പിന്റെ പതിയിലാണ്. മൊറീഞ്ഞോ ടീമിനെ ടോപ് ഫോർ പോരാട്ടത്തിലേക്ക് മടക്കി കൊണ്ട് വന്നിരിക്കുന്നു. സ്‌റ്റെഫാനോ പിയോളിയുടെ നേത്രത്വത്തിൽ ആകട്ടെ മിലാൻ വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയും വന്നിരുന്നു. ഫോമിൽ മികച്ചു നിൽക്കുന്നത് മിലാൻ തന്നെ. 10 മത്സരങ്ങളിൽ ഒമ്പതും വിജയിച്ചാണ് അവർ രണ്ടാം സ്ഥാനത്ത് എത്തിയത്. ഗോൾ വ്യത്യാസത്തിൽ ആണ് നാപോളി ഒന്നാമത് നിൽക്കുന്നത്.
ഇന്ററിനും നാപോളിക്കും ഇന്ന് മത്സരങ്ങൾ ഉണ്ട്. ഇന്റർ ഉഡിനീസിനെ വരവേൽക്കുമ്പോൾ സലർന്നിട്ടാനായാണ് നാപോളിയുടെ എതിരാളികൾ






































