Foot Ball Top News

ബുണ്ടസ്‌ലീഗയിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ചു

October 31, 2021

ബുണ്ടസ്‌ലീഗയിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ചു

ബുണ്ടസ്‌ലീഗയിൽ വമ്പന്മാരായ ബയേണിനും ഡോട്ട്മണ്ടിനും അനായാസ വിജയം. ഡോട്ട്മണ്ട് കോനിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പിച്ചപ്പോൾ ബയേൺ രണ്ടിനെതിരെ മൂന്ന് ഗോളുകളക്ക് യൂണിയൻ ബെർലിനെ മറികടന്നു. ഇതോടെ 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ 25 പോയിന്റുമായി ബയേൺ ലീഗ് ലീഡ് ചെയ്യുന്നു. 24 പോയിന്റുമായി ഡോട്ട്മണ്ട് തൊട്ട് പുറകിൽ ഉണ്ട്. ഇത്തവണ ബയേണിന് ഒരു മികച്ച വെല്ലുവിളി ജർമനിയിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഡോട്ട്മണ്ടിനായി തോർഗൻ ഹസാഡും സ്റ്റെഫിൻ ടിഗസും ആണ് ലക്‌ഷ്യം കണ്ട താരങ്ങൾ. ബയേണിനായി റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോളുകൾ നേടിയപ്പോൾ, മുള്ളർ, ലെറോയ് സാനെ, കിങ്‌സ്‌ലി കോമൻ എന്നിവർ ഓരോ ഗോളും നേടി.

Leave a comment