Foot Ball Top News

സ്വന്തം തട്ടകത്തിൽ സിറ്റിക്ക് അപ്രതീക്ഷ തോൽവി

October 30, 2021

സ്വന്തം തട്ടകത്തിൽ സിറ്റിക്ക് അപ്രതീക്ഷ തോൽവി

ഏവരെയും ഞെട്ടിച്ചു കൊണ്ട് ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. അതും എത്തിഹാദ് സ്റ്റേഡിയത്തിൽ. പരാജയത്തോടെ സിറ്റി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

ആറാം മിനുട്ടിൽ വിൽഫ്രഡ് സാഹയിലൂടെ പാലസ് എത്തിഹാദിനെ ഞെട്ടിച്ചു. തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾക്ക് 45 ആം മിനുട്ടിൽ ഐമെറിക്ക് ലപോർട്ടക്ക് കിട്ടിയ ചുവപ്പ് കാർഡ് വിലങ്ങുതടി ആയി. അവസാനം കോണോർ ഗാലോഗറിന്റെ ഗോളിലൂടെ പാലസ് വിജയം ഉറപ്പിച്ചു.

Leave a comment