Foot Ball Top News

ഇത് ആത്മവിശ്വാസം വീണ്ടെടുത്ത ആഴ്‌സണൽ – ലെസ്റ്ററിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി

October 30, 2021

ഇത് ആത്മവിശ്വാസം വീണ്ടെടുത്ത ആഴ്‌സണൽ – ലെസ്റ്ററിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി

തുടർച്ചയായ മൂന്നാം വിജയം ലക്‌ഷ്യം വെച്ച് കളത്തിൽ ഇറങ്ങിയ ലെസ്റ്ററിന് സ്വന്തം കാണികൾക്ക് മുന്നിൽ കാലിടറി. ആദ്യ ഇരുപത് മിനുട്ടിലെ മികച്ച പ്രകടനവും, അതിൽ നിന്ന് നേടിയ രണ്ടു ഗോളുകളും വിജയം ആഴ്‌സണലിന് സമ്മാനിച്ചു. ബ്രസീലിയൻ സെന്റർ ബാക്ക് ആയ ഗബ്രിയേൽ, എമിലി സ്മിത്ത് റോവി എന്നിവരാണ് ഗണ്ണേഴ്സിനായി വല ചലിപ്പിച്ചവർ. എന്നാൽ ഗോൾ കീപ്പർ ആരോൺ റാംസ്‌ഡെയ്ൽ ആണ് കളിയിലെ താരം.

വിജയത്തോടെ ആഴ്‌സണൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ആർട്ടറ്റായുടെ തന്ത്രങ്ങൾ വിജയം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. കഴിഞ്ഞ 9 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ തോൽവി അറിഞ്ഞിട്ടില്ല. ആരോൺ റാംസ്‌ഡെയ്ൽ, അലക്സാണ്ടർ ലാക്കാസ്റ്റ്, തോമസ് പാർട്ടി, ബുക്കയോ സാക്ക, ന്യൂനോ ട്രവേര്സ എന്നിവരുടെ മികച്ച പ്രകടനങ്ങൾ ആണ് ആഴ്‌സനലിന്റെ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ.

#premierleague #arsenal

Leave a comment