വേള്‍ഡ് കപ്പില്‍ മികച്ച തുടക്കം കുറിച്ച് കൊണ്ട് ഒമാന്‍
ICC T20 വേള്‍ഡ് കപ്പില്‍ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റ് വിജയം നേടി കൊണ്ട് ഒമാന്‍ പപ്പാ ന്യൂ ഗിനിയക്കെതിരെ മികച്ച അരഞ്ഞേറ്റ മത്സരം പുറത്ത് എടുത്തു.ടോസ് നേടിയ ഒമാന്‍ ന്യൂ ഗിനിയയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ ന്യൂ ഗിനിയ 129 റണ്‍സ് നേടി.പൂജ്യം റണ്‍സിനു രണ്ടു വിക്കറ്റ് നഷ്ട്ടപ്പെട്ടെങ്കിലും ചാള്‍സ് അമിനി അസാധ് വാല എന്നിവരുടെ മൂന്നാം വിക്കറ്റ് പാര്ട്ട്ണര്ഷിപ് ആണ് ഗിനിയയുടെ ടോട്ടല്‍ സ്കോര്‍ നൂറു റണ്‍സ് കടത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജതീന്ധര് സിംഗ്,അക്കീബ് ഇല്യാസ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുടെ ബലത്തില്‍ റണ്‍ ചെസിങ്ങില് ഒമാന്‍ ഒന്ന് വിയര്‍ത്തത് പോലുമില്ല.4 വിക്കറ്റ് വീഴ്ത്തിയ സീശാന്‍ മക്സൂത് ആണ് മത്സരത്തിലെ നായകന്.






































