brighton 0-0 arsenal; തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ആഴ്സണൽ
ഫാൽമെർ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷി നിർത്തി ബ്രൈട്ടൻ ശക്തമായി പൊരുതിയ മത്സരത്തിൽ ആഴ്സണൽ വെള്ളം കുടിച്ചു. അർഹമായ തോൽവി ഒഴിവായതിൽ ആഴ്സണലിന് ആശ്വസിക്കാം. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
ആദ്യ പത്ത് മിനുട്ട് മാത്രമേ ആഴ്സണൽ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു. സ്മിത്ത് റോവിന് രണ്ടാം പകുതിയിൽ കിട്ടിയ അവസരം ഒഴിച്ചാൽ, ഒരു രീതിക്കും ആഴ്സണൽ ബ്രൈട്ടന് തലവേദന സൃഷ്ടിച്ചതെ ഇല്ല. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ പറ്റിയിരുന്നെങ്കിൽ ബ്രൈട്ടൻ ചുരുങ്ങിയത് ഒരു മൂന്ന് ഗോളുകൾക്ക് എങ്കിലും വിജയിച്ചേനെ. ബ്രൈട്ടന്റെ ആക്രമണ ഫുട്ബോളിന് മുമ്പിൽ ആഴ്സണലിന് മറുപടിയെ ഇല്ലായിരുന്നു.
അവസാനം ലാകാസറ്റ്, പെപ്പെ എന്നിവരെ ഇറക്കിയതിന് ശേഷം ആഴ്സണൽ അൽപ്പം ശ്വാസം വലിച്ചെങ്കിലും, ബ്രൈട്ടൻ പ്രതിരോധം കാര്യമായ വെല്ലുവിളികൾ നേരിടാതെ മത്സരം അവസാനിപ്പിച്ചു. സംബി ലോക്കോങ്ങ അവസരത്തിന് ഒത്തു ഉയരാത്തതായിരുന്നു ആഴ്സനലിനെ പ്രധാന പ്രശ്നം. മധ്യനിരയിൽ ആയതിനാൽ ബ്രൈട്ടൻ യെധേഷ്ടം വിഹരിച്ചു. ഗ്രാനിറ്റ് ക്ഷാക്കയുടെ അഭാവം ആഴ്സണൽ മധ്യനിരയിൽ ശ്രിഷ്ട്ടിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്.