Foot Ball Top News

ബാഴ്സയുടെ ഭാവി മാനേജർ ആകാൻ പിർലോയും

September 30, 2021

ബാഴ്സയുടെ ഭാവി മാനേജർ ആകാൻ പിർലോയും

ബാഴ്സയുടെ ഡച്ച് പരീശിലകൻ കോമാന്റെ തലക്കായി ആരാധകരുടെ മുറവിളി തുടങ്ങിയിട്ട് കുറച്ചായി. ബെൻഫിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റത് ഈ ആവശ്യത്തിന് ശക്തി പകരുകയും ചെയ്യുന്നു. മാത്രമല്ല, കഴിഞ്ഞ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും, ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പഴിക്കാൻ സാധികാത്ത ബാഴ്‌സയെ ആണ് നാം കണ്ടത്.

റോബർട്ടോ മാർട്ടിനെസ്, ക്‌സാവി ഹെർനാഡ്സ് എന്നിവരുടെ പേരുകൾ ബാഴ്സയുടെ ഭാവി പരിശീലകരുടെ ലിസ്റ്റിൽ കണ്ടിരുന്നു. ഇപ്പോൾ ഇറ്റാലിയൻ ഇതിഹാസം ആന്ദ്രേ പിർലോയുടെ പേരും കേൾക്കുന്നു. സ്പാനിഷ് പത്രമായ മുണ്ടോ ഡീപോർട്ടീവോ അവകാശപ്പെടുന്നത് ബാഴ്സ പ്രസിഡന്റ് ആയ ലപോർട്ടക്ക് കൂടുതൽ താല്പര്യം പിർലോയെ ആണെന്നാണ്. എന്തിരുന്നാലും കോമനെ പുറത്താക്കിയാൽ ബാഴ്സ അദ്ദേഹത്തിനു 16 മില്യൺ യൂറോ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. കടക്കെണിയിൽ ആയ ബാഴ്സക്ക് അത് താങ്ങാൻ സാധിക്കുമോ എന്ന് കണ്ടറിയണം.

Leave a comment