മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ എന്നിവരെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
ടി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി കാലാവധി പൂർത്തിയാകുമ്പോൾ വിവിഎസ് ലക്ഷ്മണിനൊപ്പം ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ അനില്‍ കുംബ്ലെയോട് ആവശ്യപ്പെട്ടേക്കാം എന്ന് റിപ്പോര്‍ട്ട്.സച്ചിൻ തെണ്ടുൽക്കർ, ലക്ഷ്മൺ, ഗാംഗുലി എന്നിവരുടെ നേതൃത്വത്തില്‍ 2016-17-ൽ ഒരു വർഷത്തേക്ക് കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു.
പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനൽ തോൽവിക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള കടുത്ത തർക്കം മൂലം കുംബ്ലെ രാജി വച്ചു.കുംബ്ലെയ്ക്കൊപ്പം, ഏതാനും വർഷങ്ങളായി ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായ ലക്ഷ്മണനെയും ബോർഡ് സമീപിച്ചേക്കാം.ലോകകപ്പിന് ശേഷം ടി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് വിരാട്ട് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.






































