എട്ട് ബ്രസീലിയൻ കളിക്കാരെ ഈ ആഴ്ച്ച പ്രീമിയർ ലീഗിൽ കളിക്കുന്നത് വിലക്കി
അലിസൺ ബെക്കർ, ഫാബിൻഹോ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, എഡേഴ്സൺ, ഫ്രെഡ് തുടങ്ങിയവർക്ക് ഈ വാരാന്ത്യത്തിൽ അവരുടെ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാന്‍ കഴിയില്ല.ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയുൾപ്പെടെയുള്ള പ്രീമിയർ ലീഗ് ടീമുകൾ ഇംഗ്ലീഷ് ക്ലബ്ബുകളും ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള തർക്കം നാടകീയമായി വർദ്ധിച്ചതിന് ശേഷമുള്ള പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം.
ബ്രസീലിയൻ ഫെഡറേഷനുമായുള്ള ടോഫീസിന്റെ ശക്തമായ ബന്ധം കാരണം, ഈ വാരാന്ത്യത്തിൽ എവർട്ടൺ ഫോർവേഡ് റിച്ചാർലിസനെ കളിക്കാൻ അനുവദിക്കും.ലിവർപൂൾ ത്രയമായ അലിസൺ ബെക്കർ, ഫാബിൻഹോ, റോബർട്ടോ ഫിർമിനോ എന്നിവരെയും മാഞ്ചസ്റ്റർ സിറ്റി ജോഡികളായ എഡേഴ്സണും ഗബ്രിയേൽ ജീസസ് എന്നിവരെയും ചെല്‍സിക്ക് തിയഗോ സില്‍വയേയും നഷ്ട്ടപ്പെട്ടെക്കും.






































