വിൻഡിസിന് 109 റൺസിന്റെ തോൽവി
പാകിസ്ഥാൻ വിൻഡിസ് രണ്ടാം ടെസ്റ്റിൽ പാകിസ്താണ് 109 റൺസിന്റെ തകർപ്പൻ ജയം. 329 എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ വിൻഡിസിന് 219 റൺസ് എടുത്തപ്പോളേക്കും എല്ലാവരെയും നഷ്ടമായി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിൽ പിരിഞ്ഞു. പ്ലയെർ ഓഫ് ദി മാച്ച്, പ്ലയെർ ഓഫ് ദി സീരിസ് പുരസ്‌കാരം ഷഹീൻ ആഫ്രിദി നേടി.
സ്കോർ :
പാകിസ്ഥാൻ : 302/9, 176/6 d
വിൻഡിസ് : 150, 219
നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 302 റൺസ് നേടിയപ്പോൾ വിൻഡിസ് സ്കോർ 150 റൺസിൽ ഒതുങ്ങി. രണ്ടാം ഇന്നിങ്സിൽ വീണ്ടും പാകിസ്ഥാൻ 176 റൺസ് കൂടി കൂട്ടിച്ചേർത്ത് വിജയലക്ഷ്യം 329 ആയി ഉയർത്തി. മറുപടിയിൽ വിൻഡിസ് അധിപത്യം കണ്ടില്ല. ജെസൺ ഹോൾഡർ 47 റൺസ് നേടി. ബ്രത്വൈറ്റ് 39 റൺസും, കയ്ൽ മായേഴ്‌സ് 32 റൺസും നേടി. പാകിസ്താന് വേണ്ടി ഷഹീൻ ആഫ്രിദി ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റും നേടി.






































