ഒളിമ്പിക്സ് താരങ്ങൾക്ക് 28 ദിവസം ക്വാറന്റൈൻ: വിമർശിച്ചു മാക്സ്വെൽ
ടോകിയോ ഒളിമ്പിക്സ് താരങ്ങൾ രാജ്യത്തേക്ക് മടങ്ങി വരുമ്പോൾ 14 ദിവസ ക്വാറന്റൈൻ കൂടാതെ 28 ദിവസം കൂടി ക്വാറന്റൈൻ ഇരിക്കണമെന്ന് ഓസ്ട്രേലിയ. ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ. രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ഒളിമ്പിക് തരങ്ങളോട് ഇങ്ങനെ ചെയ്യരുത് എന്നാണ് മാക്സ്വെൽ ട്വീറ്റ് ചെയ്തത്.
അത്ലറ്റുകളുടെ മാനസിക നിലയെ തകർക്കുന്ന തീരുമാനം ദേശീയ കാബിനറ്റ് ആണ് എടുത്തതെന്നു ഒളിമ്പിക് ടീം അവരുടെ ട്വിറ്ററിൽ കുറിച്ചു. ഇതിന് മറുപടിയായിട്ടാണ് മാക്സ്വെൽ കോട്ട് ചെയ്തത്. ഒളിംപിക്സിൽ 17 സ്വർണവും 7 വെള്ളിയും 22 വെങ്കലവും അടക്കം 46 മെഡൽ നേടി മെഡൽ വേട്ടയിൽ 6 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.






































