ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്
ഓസ്ട്രേലിയ ബംഗ്ലാദേശ് അവസാന ട്വന്റി ട്വന്റി മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നിലവിൽ പരമ്പര നേടിയ ബംഗ്ലാദേശ് 3-1 ന് മുൻപിലാണ്. ഈ മത്സരം കൂടി ജയിച്ചു തോൽവി ഭാരം കുറക്കാനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അതെ സമയം ചരിത്ര നേട്ടത്തിലേക്കാണ് ബംഗ്ലാദേശ് നോക്കുന്നത്.
നിലവിലെ വിവരം അനുസരിച്ചു മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചിരിക്കുന്നത്. 3.3 ഓവറിൽ 33 റൺസ് നേടിയിട്ടുണ്ട്. ആദ്യ മൂന്ന് ട്വന്റി ട്വന്റികളിലും മികച്ച പ്രകടനമാണ് ബംഗ്ലാദേശി ബൗളർമാർ നടത്തിയത്. ഓസ്ട്രേലിയയെ വരിഞ്ഞു കെട്ടിയാണ് വിജയം നേടിയത്. നാലാം മത്സരം വരെ വേണ്ടി വന്നു ഓസ്ട്രേലിയക്ക് വിജയത്തിലെത്താൻ.






































